പ്രളയത്തിലെ പ്രണയം പറഞ്ഞ് കേദാർനാഥ് ടീസർ 

Update: 2018-10-30 11:28 GMT

2013 ജൂണിൽ ഉത്തരഖണ്ഡിനെയാകെ മുക്കി കളഞ്ഞ പ്രളയത്തിന്റെ പശ്ചാത്തലത്തിലെ പ്രണയം കാണിക്കുന്ന കേദാർനാഥ്‌ സിനിമയുടെ ടീസർ പുറത്ത്. മൻസൂർ, മുക്കു എന്നീ കഥാപാത്രങ്ങളിലൂടെ പ്രളയത്തിലെ തീവ്രമേറിയ പ്രണയം കാണിക്കുന്ന സിനിമയിൽ സാറ അലി ഖാനും സുശാന്ത് സിങ് രജ്പുത്തുമാണ് നായികാ നായകന്മാരായി അഭിനയിക്കുന്നത്. പ്രളയത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന പ്രണയിതാക്കളുടെ കഥയിൽ ഉത്തരഖണ്ഡിനെ കവർന്നെടുത്ത പ്രളയത്തിന്റെ ഭീകരതയും കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറിന് കൂടെ തന്നെ സംവിധായകൻ അഭിഷേക് കപൂർ പുറത്തിറക്കിയിട്ടുണ്ട്.

Advertising
Advertising

നിതീഷ് ഭരദ്വാജ്, അൽക അമിൻ, പൂജ ഗോർ, സോണാലി സച്ച്ദേവ്, നിഷാന്ത് ദഹിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കനിക ധില്ലൻ തിരക്കഥയൊരുക്കിയ ചിത്രത്തിനായി അമിത് ത്രിവേദി സംഗീത സംവിധാനവും തുഷാർ കാന്തി റെ ഛായാഗ്രഹണവും ചന്തൻ അറോറ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് കപൂറാണ്. ഡിസംബർ 7ന് ചിത്രം റിലീസ് ചെയ്യും.

Full View
Tags:    

Similar News