ഷോര്‍ട്‌സ് ധരിച്ചെത്തിയപ്പോൾ ഹോട്ടലില്‍ നിന്നും  ഇറങ്ങിപ്പോകാൻ പറഞ്ഞു, കൃത്യസമയത്ത് മലയാളികള്‍ രക്ഷകരായി: കനിഹ 

വസ്ത്രധാരണത്തിന്റെ പേരില്‍ ഹോട്ടലിൽ പ്രവേശിക്കാൻ അനുവാദം നിഷേധിക്കപ്പെടുകയായിരുന്നെന്ന് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

Update: 2018-11-03 05:08 GMT

ഷോര്‍ട്‌സ് ധരിച്ചെത്തിയപ്പോള്‍ പാരീസിലെ ഹോട്ടലില്‍ നിന്നും ഇറക്കിവിട്ടതായി നടി കനിഹ. വസ്ത്രധാരണത്തിന്റെ പേരില്‍ ഹോട്ടലിൽ പ്രവേശിക്കാൻ അനുവാദം നിഷേധിക്കപ്പെടുകയായിരുന്നെന്ന് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

സിമ്പിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ചാണ് താൻ ഭക്ഷണം കഴിക്കാൻ എത്തിയതെന്നും തന്റെ വേഷം കണ്ടിട്ടാവാം തന്നെ അകത്തേയ്ക്ക് കയറ്റാന്‍ പോലും ഹോട്ടൽ അധികൃതർ കൂട്ടാക്കിയില്ലെന്നും നടി പറയുന്നു. ''അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്. ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കയ്യില്‍ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതെന്നും കനിഹ പറഞ്ഞു.

Advertising
Advertising

ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഓര്‍ഡര്‍ ചെയ്തു. പിന്നാലെ അവിടെ താമസിക്കുന്ന കുറച്ചു മലയാളികള്‍ അടുത്തുവന്ന് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ തുടങ്ങി. ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ വന്ന് നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് അറിഞ്ഞില്ലെന്നും വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണമെന്നും പറഞ്ഞു. അന്ന് കൃത്യസമയത്ത് ആ മലയാളികള്‍ അവിടെ എത്തിയത് തന്റെ ഭാഗ്യമെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

ये भी पà¥�ें- ഞാനെന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണ്, വിവാഹ മോചന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കനിഹ

Tags:    

Similar News