പാട്ട് പാടി വിഷ്ണു ഉണ്ണികൃഷ്ണന്‍;നിത്യഹരിത നായകനിലെ വീഡിയോ ഗാനം കാണാം

‘പാരിജാതപ്പൂ…’ എന്നു തുടങ്ങുന്ന ഗാനമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആലപിച്ചിരിക്കുന്നത്.

Update: 2018-11-05 03:06 GMT

പാട്ട് പാടുന്ന താരങ്ങള്‍ക്ക് പിന്നാലെ മറ്റൊരു യുവനടന്‍ കൂടി മൈക്ക് കയ്യിലെടുക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനാണ് ഇത്തവണ പാട്ട് പാടുന്നത്. താരം നായകനാകുന്ന നിത്യഹരിതനായകനിലാണ് പാട്ട്. ‘പാരിജാതപ്പൂ…’ എന്നു തുടങ്ങുന്ന ഗാനമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Full View

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘നിത്യഹരിത നായകന്‍’. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ഒരുമിച്ചുചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജയഗോപാലാണ്. പാലായില്‍ ജനിച്ചു വളര്‍ന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertising
Advertising

ये भी पà¥�ें- നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാണം ധര്‍മ്മജന്‍; നിത്യഹരിത നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ പവനാണ്. ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാല്‍, ബാബു റഫീക്ക്, ബേസില്‍ ജോസഫ്, അഖില, ജയശ്രീ, രവീണ രവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജു അരവിന്ദ്, ഗായത്രി, മാസ്റ്റര്‍ ആരോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ये भी पà¥�ें- വിഷ്ണു-ധര്‍മജന്‍ കൂട്ടുകെട്ടിലെ വികടകുമാരന്‍; ട്രെയിലറെത്തി

Tags:    

Similar News