കമൽഹാസനെ കുറിച്ച് രജനികാന്ത് പറഞ്ഞ അഞ്ചു കാര്യങ്ങൾ

‘അവര്‍ എല്ലാവർക്കും അറിയേണ്ടിയിരുന്നത് കമൽഹാസനെ പോലെ ഒരാൾ ഉള്ളപ്പോൾ, ഈ ഇൻഡസ്ട്രിയിൽ എങ്ങനെ വിജയിക്കാനായി എന്നാണ്’

Update: 2018-11-07 16:34 GMT

ഉലക നായകൻ കമൽഹാസന് ജന്മ ദിനാശംസ നേർന്ന് സ്റ്റെൽ മന്നൻ രജനീകാന്ത്. എഴുപതുകളിൽ താൻ സിനിമയിലേക്ക് വരുന്ന സമയത്ത് തന്നെ സൂപ്പർ താരമായി തീർന്നിരുന്ന കമൽ ഹാസൻ, ഇവിടെ തന്റെ മുൻഗാമിയാണെന്ന് രജനികാന്ത് പറയുന്നു. പല പ്രമുഖരായ സംവിധായകർക്ക് മുന്നിലും തന്നെ പരിചയപ്പെടുത്തുക വഴി, തന്റെ സിനിമ ജീവിതത്തിന്റെ തുടക്ക കാലം മുതലേ വലിയ പിന്തുണ കമൽഹാസൻ തന്നിരുന്നതായും അദ്ദേഹം പറയുഞ്ഞു.

കമൽഹാസന്റെ 64ാം ജൻമദിനത്തിൽ, തന്റെ ദീർഘകാല സുഹൃത്തുമായുള്ള മനോഹരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് രജനികാന്ത്:

  • ഞാൻ സിനമയിൽ വരുമ്പോൾ സൂപ്പർ താരമായി തീർന്നിരുന്ന നടനാണ് കമൽഹാസൻ. തമിഴിൽ മാത്രമല്ല, മലയാളം, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലും അഭിനയിക്കുക വഴി രാജ്യത്തുടനീളമുള്ള യുവഹൃദയങ്ങൾ കീഴടക്കുകയുണ്ടായി അദ്ദേഹം. അന്നൊരിക്കൽ ഒരു ചിത്രത്തിന്റെ ഷൂട്ടിന് ശേഷം കമലിന്റെ കാറിൽ തിരിച്ച് പോകാൻ ഇടയായ സംഭവം ഇന്നും മറക്കാൻ കഴിയുന്നതല്ല. അദ്ദേഹം തന്റെ തൊട്ടടുത്ത് ഇരിക്കുന്നത് വലിയ ആഹ്ലാദവും, ഒപ്പം അത്ഭുതവുമായി തോന്നി എനിക്ക്. കമൽഹാസന്റെ പിന്തുണയും, മികച്ച കുറേ സംവിധായകരുടെ സഹായവും ലഭിച്ചത് കൊണ്ട് എനിക്കിവിടെ വിജയിക്കാനാവകയായിരുന്നു.
Advertising
Advertising

  • കമൽഹാസൻ എന്ന സൂപ്പർ താരത്തിന് 1975കൾ മുതൽക്കേ ഉള്ള പിന്തുണ, ഇന്നത്തെ തലമുറക്ക് ഒരുപക്ഷേ ഉൗഹിക്കാവുന്നതിനും അപ്പുറമാണ്. ആ കാരണം കൊണ്ടൊന്ന് മാത്രമാണ്, പല വലിയ സംവിധായകരും അദ്ദേഹത്തിന്റെ ശുപാർശ പ്രകാരം തന്നെ അന്ന് അഭിനയിക്കാൻ ക്ഷണിക്കുന്നത്. ‘ഇളമെെ ഉൗഞ്ഞാൽ ആടുക്കിരത്’ എന്ന സിനിമ അത്തരത്തിൽ ലഭിച്ചതാണ്. കമലിന്റെ നിർദേശ പ്രകാരം തന്നെയാണ് സോളോ മൂവികൾ ചെയ്യാൻ തുടങ്ങിയതും. അതും മറ്റൊരു വഴിത്തിരിവായി.
  • കമൽഹാസനെ ഒരു സാധാരണ സൂപ്പർ താരമായി കാണുവാൻ സാധ്യമല്ല. തമിഴ് സിനിമയെ ലോകത്തര നിലവാരത്തിൽ എത്തിച്ചത് കമൽഹാസനാണ്. അദ്ദേഹത്തിന്റെ ‘വിശ്വരൂപം’ സിനിമയെ തുടർന്ന് ഉണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുസ്‍‍ലിം സംഘടനാ നേതാക്കൾക്ക് കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്, ഈയൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

  • പലരും എന്നോട് ചോദിച്ചിട്ടുണ്ട്, മമ്മൂട്ടി, മോഹൻലാൽ, വെങ്കിടേഷ്, ചിര‍ഞ്ജീവി, ദിലിപ് കുമാർ, അമിതാഭ് ബച്ചൻ... എല്ലാവർക്കും അറിയേണ്ടിയിരുന്നത് കമൽഹാസനെ പോലെ ഒരാൾ ഉള്ളപ്പോൾ, ഈ ഇൻഡസ്ട്രിയിൽ എങ്ങനെ വിജയിക്കാനായി എന്ന്. അവരോടെല്ലാം പറഞ്ഞത്, ഞാൻ അഭിനയം പഠിച്ചത് കമൽഹാസനെ നോക്കിയാണ് എന്നതാണ്.

ഒരിക്കൽ കമൽഹാസനുമൊന്നിച്ചുള്ള ഒരു സെറ്റിൽ, എന്റെ ഭാഗം അഭിനയിച്ച ശേഷം ഞാൻ പുകവലിക്കാനായി പുറത്ത് പോവുകയുണ്ടായി. എന്നാൽ സംവിധായകനായിരുന്ന കെ.ബി സാർ (കെ. ബാലചന്ദർ) എന്നോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു, ‘വെറുതെ ഇരിക്കുന്ന സമയം കമൽഹസൻ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് നോക്കി പഠിക്ക് എന്ന്. അതിന് ശേഷം, കമൽഹാസൻ അഭിനയിക്കുന്ന സെറ്റിൽ നിന്ന് ഞാൻ ഒരിക്കലും പുറത്ത് പോയിട്ടില്ല.

  • കമൽഹാസന്റെ ആരാധകനാണ് ഞാൻ. ഞങ്ങളൊന്നിച്ച് ഏഴോ, എട്ടോ സിനിമകളേ ചെയ്തിട്ടുള്ളു. ആ സിനിമകളെല്ലാം തന്നെ അദ്ദേഹം വളരെ ആസ്വദിച്ച് ചെയ്യുന്നതായാണ് ഞാൻ കണ്ടിട്ടുള്ളത്. എന്നാൽ അതിനോട് ചേർന്നു നിൽക്കുന്ന പ്രകടനം കാഴ്ച്ചവെക്കാൻ എനിക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു.

അദ്ദേഹം ശരിക്കും ഒരു ജീനിയസ്സ് ആണ്. ഈയൊരു ജീവിത കാലത്തിനിടക്ക് അദ്ദേഹത്തോട് കിടപിടിക്കുന്ന ഒരു സിനിമാക്കാരനെ കണ്ടെത്തുക പ്രയാസമാണ്. ‘അപൂർവ സഹോദരങ്ങൾ’ പോലെ, ‘ദശാവതാരം’ പോലെ ചിത്രങ്ങളെടുക്കാൻ അദ്ദേഹത്തിനല്ലാതെ വേറെ ആര്‍ക്കാണ് പറ്റുക

Tags:    

Similar News