രാക്ഷസനില്‍ നിന്നും വെട്ടി മാറ്റിയ ആ കിടിലം രംഗമിതാ...

Update: 2018-11-10 07:29 GMT

തമിഴില്‍ ഈ വര്‍ഷം വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു രാക്ഷസന്‍. ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞോടുന്ന രാക്ഷസന്‍ സിനിമ അതിലെ സൈക്കോ ത്രില്ലിങ്ങ് സ്വഭാവത്തോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അതി നിര്‍ണായകമായ ഒരു രംഗം തിയേറ്ററില്‍ നിന്നും വെട്ടി മാറ്റിയിരുന്നു. ആ രംഗം കാണാനുള്ള അവസരമാണ് ഇപ്പോള്‍ രാക്ഷസന്‍ സിനിമാ ആരാധകര്‍ക്ക് കൈവന്നിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായകമായ സൈക്കോ വില്ലനെ ക്കുറിച്ചുള്ള സൂചനകളാണ് വെട്ടിമാറ്റിയ ഭാഗത്തിലുള്ളത്. രാംകുമാറാണ് രാക്ഷസന്റെ സംവിധാനം. വിഷ്ണു വിഷാലും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാക്ഷസന്‍ നിര്‍മിച്ചിരിക്കുന്നത് ആക്സസ് ഫിലിം ഫാക്ടറിയാണ്. രാംകുമാറിന്റെതാണ് സംഗീതം.

Full View
Tags:    

Similar News