ആവേശപ്പൂരം തീര്‍ത്ത് 2.0 എത്തി; റിലീസ് ആഘോഷമാക്കി ആരാധകര്‍
ലോകമെമ്പാടുമായി 10000 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശത്തിനെത്തിയത്.
Update: 2018-11-29 08:10 GMT
രജനികാന്ത് ചിത്രമായ 2.0 പ്രേക്ഷകര്‍ക്ക് മുന്നില്‍. രജനി ആരാധകര്‍ തീര്‍ത്ത ആവേശ പ്രകടനങ്ങള്‍ക്കിടയിലായിരുന്നു സംസ്ഥാനത്ത് സി നിമയുടെ റിലീസ്.
പുലര്‍ച്ച നാല് മണിക്ക് ആരംഭിച്ച ആദ്യ ഷോ കണ്ടിറങ്ങിയവരാണിവര്‍. തുടര്‍ന്നുള്ള ഷോകള്‍ കാണാനായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്.രജനി ഫാന്‍സിന്റെ നേതൃത്വത്തിന്റെ വലിയ ആഘോഷങ്ങള്‍ തന്നെ റിലീസിനോടനുബന്ധിച്ച് തിയറ്ററുകളില്‍ സംഘടിപ്പിച്ചിരുന്നു. ഒരു ഭാഗത്ത് കേക്ക് മുറിച്ചും ആഘോഷം. ലോകമെമ്പാടുമായി 10000 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശത്തിനെത്തിയത്. കേരളത്തില്‍ മാത്രം 458 തിയറ്റുകളില്‍ ശങ്കര്‍ -രജനി ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണമുള്ള 2.0യുടെ പ്രദര്‍ശനമുണ്ട്.