കിടു ലുക്കില്‍ ചെമ്പന്‍ വിനോദ്; മാസ്കിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Update: 2018-12-04 07:02 GMT

മലയാളത്തിന് ആദ്യമായി രജത മയൂരം സമ്മാനിച്ച ചെമ്പന്‍ വിനോദിന്റെ പുതിയ ചിത്രം വരുന്നു. മാസ്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തകര്‍പ്പന്‍ ലുക്കിലാണ് ചെമ്പന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നവാഗതനായ സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിതം കോമഡി ചിത്രമാണ്. ചെഗുവേരയുടെ ലുക്കിലെത്തുന്ന സലിംകുമാറും, വിജയരാഘവന്റെ വ്യത്യസ്തമായ ഗെറ്റപ്പും ചിത്രത്തില്‍ കാണാം. മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്നതാണ് ചിത്രത്തിന്റെ ടാഗ്‍ലൈന്‍.

Advertising
Advertising

Unveiling the first look poster of #MASK All the best to Shine Tom Chacko , Chemban Vinod Jose and the entire team of Mask Malayalam Movie.

Posted by Tovino Thomas on Sunday, December 2, 2018
Tags:    

Similar News