വധുവിനെ കണ്ട് കണ്ണ് നിറഞ്ഞ് നിക്; പ്രിയങ്ക-നിക് വിവാഹ വീഡിയോ കാണാം 

ഡിസംബര്‍ 2നും 3നുമായി ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ നടന്ന വിവാഹ ചടങ്ങിന്റെ വീഡിയോ വൈറലാവുകയാണ്. 

Update: 2018-12-05 06:19 GMT

രണ്‍വീര്‍-ദീപിക വിവാഹം പോലെ ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു പ്രിയങ്ക-നിക് കല്യാണം. ഡിസംബര്‍ 2നും 3നുമായി ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ നടന്ന വിവാഹ ചടങ്ങിന്റെ വീഡിയോ വൈറലാവുകയാണ്.

Once upon a fairytale... Nick Jonas People bit.ly/2FVIDP6

Posted by Priyanka Chopra on Tuesday, December 4, 2018
Advertising
Advertising

വെളുത്ത ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് പ്രിയങ്ക വധുവായെത്തിയത്. വധുവിന്റെ വേഷത്തില്‍ പ്രിയങ്കയെത്തുമ്പോള്‍ നികിന്റെ കണ്ണ് നിറയുന്നതും തുടയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്നാണ് വധൂവരന്‍മാരുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

ചടങ്ങിൽ നടിയും പ്രിയങ്കയുടെ ബന്ധുവും കൂടിയായ പരിനീതി ചോപ്ര, ഗെയിം ഓഫ് ത്രോൺസിലൂടെ ജനപ്രീതി നേടിയ സോഫിയ ടേണർ, സംവിധായിക ഫറാ ഖാൻ തുടങ്ങി നിരവധി പേർ പങ്കെടുത്തിരുന്നു.

മെഹന്ദി ചടങ്ങില്‍ പ്രിയങ്ക ധരിച്ച വസ്ത്രവും കളറായിരുന്നു. വര്‍ണ്ണങ്ങള്‍ വാരിവിതറിയ ലെഹങ്കയായിരുന്നു വേഷം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച് വിവാഹ സത്കാരവും സംഘടിപ്പിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സത്കാരത്തില്‍ പങ്കെടുത്തിരുന്നു.

ये भी पà¥�ें- പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി

ये भी पà¥�ें- പ്രിയങ്ക ചോപ്രയുടെ  രണ്ടാമത്തെ ഹോളീവുഡ് ചിത്രം റിലീസിന് 

Tags:    

Similar News