മോഹൻലാലിന്റെ ഒടിയന്റെ പ്രദര്‍ശനം ഡി.വൈ.എഫ്.ഐ തടയുമെന്ന വാർത്ത വ്യാജമെന്ന് എ.എ.റഹീം 

Update: 2018-12-08 04:05 GMT

മോഹൻലാൽ നായകനായ ഒടിയൻ ഡി.വൈ.എഫ്.ഐ തടയുമെന്ന വാർത്ത വ്യാജമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എ.എ. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ഒടിയൻ”തടയുമെന്ന പ്രചരണം വ്യാജം,
നിയമ നടപടി സ്വീകരിക്കും.

ശ്രീ മോഹൻലാൽ നായകനായ ചലച്ചിത്രം “ഒടിയൻ”ഡിവൈഎഫ്ഐ തടയാൻ പോകുന്നു എന്ന് നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത് അടിസ്ഥാന രഹിതമാണ്‌.യാഥാർഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം.വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് ഡിവൈഎഫ്ഐ പരാതി നൽകും.

Full View
Tags:    

Similar News