കുട്ടി ആരാധികയ്ക്കൊപ്പം കുട്ടിക്കളിയുമായി നയന്‍സ്: വീഡിയോ
യൂറോപ്പിലെ അസര്‍ബെയ്ജനില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിയതായിരുന്നു നയന്‍സ്.
കുട്ടി ആരാധികയ്ക്കൊപ്പം അതേ കുറുമ്പോടെ കളിക്കുന്ന നയന്‍താരയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യൂറോപ്പിലെ അസര്‍ബെയ്ജനില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിയതായിരുന്നു നയന്‍സ്. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന എസ്കെ13ന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് നയന്‍സ് കുട്ടി ആരാധികയെ കണ്ടുമുട്ടിയത്.
അപ്രതീക്ഷിതമായി കണ്ട നയന്‍താരയെ വാത്സല്യത്തോടെ കെട്ടിപ്പിടിക്കുന്ന കുട്ടിയും ആരാധികക്കൊപ്പം കളിക്കുന്ന നയന്‍സിനെയും വീഡിയോയില്‍ കാണാം.
കെ.ഇ ജ്ഞാനവേലാണ് ശിവകാര്‍ത്തികേയനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി എസ്കെ13 എന്ന ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 'ശിവ മനസുക്കുള്ള ശക്തി'യുടെ സംവിധായകന്‍ എം രാജേഷാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. ഹിപ് ഹോപ് ആദിയാണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്.