ബാഹുബലി ബോളിവുഡിലാണെങ്കില്‍ താരങ്ങള്‍ ഇവരായിരിക്കും
ബാഹുബലി ബോളിവുഡില്‍ പുനരാവിഷ്‌ക്കരിക്കുകയാണെങ്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതായിരുന്നു കരണിന്റെ ചോദ്യം.
ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മൊഴിമാറ്റം നടത്തി പുറത്തുവന്നിടുള്ള ചിത്രമാണെങ്കിലും ബാഹുബലി ബോളിവുഡിലെടുത്താല്‍ ആരൊക്കെയായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ശരിക്കും അതൊരു വിഷമിപ്പിക്കുന്ന ചോദ്യം തന്നെയാണ്. എന്നാല്‍ സംവിധായകന്‍ രാജമൌലിക്ക് അക്കാര്യത്തില്‍ വലിയ സംശയമൊന്നുമില്ല. കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയിലായിരുന്നു രാജമൗലി മനസ് തുറന്നത്.
ബാഹുബലി ബോളിവുഡില്‍ പുനരാവിഷ്‌ക്കരിക്കുകയാണെങ്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതായിരുന്നു കരണിന്റെ ചോദ്യം. ദേവസേനയായി ദീപികയെ പരിഗണിക്കുമെന്നും എന്നാല്‍ പ്രഭാസിനും റാണയ്ക്കും പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും രാജമൗലി പറയുന്നു. പ്രഭാസും റാണാ ദഗുബാട്ടിയും പ്രിയപ്പെട്ട ബോളിവുഡ് നടിയായി തെരഞ്ഞെടുത്തതും ദീപികയെ തന്നെയായിരുന്നു.
അനുഷ്ക ഷെട്ടിയായിരുന്നു ബാഹുബലിയില്‍ ദേവസേനയെ അവതരിപ്പിച്ചത്. ശിവകാമിയായി രമ്യാ കൃഷ്ണനും കട്ടപ്പയായി സത്യരാജും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ചിത്രം കൂടിയായിരുന്നു ബാഹുബലി.