‘മുസ്‍ലിം നടന്‍ തന്നെ താക്കറെയായി അഭിനയിക്കുന്നത് കാവ്യനീതി’ നടന്‍ സിദ്ധാര്‍ത്ഥ്
ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമ ‘താക്കറെ’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. താക്കറെയായി നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
യു.പിയില്‍ നിന്നുള്ള ഒരു മുസ്‍ലിം നടന്‍ തന്നെ താക്കറെയായി അഭിനയിക്കുക എന്നത് കാവ്യനീതിയാണെന്ന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ശിവസേന സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമ 'താക്കറെ'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. താക്കറെയായി നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
''കാവ്യനീതി എന്നത് യു.പിയില്‍ നിന്നുള്ള ഒരു മുസ്‍ലിം നടന്‍, കൃത്യമായ അജണ്ടയുള്ള ഈയൊരു വലിയ മറാത്തി ചിത്രത്തിന്റെ ഭാഗമായി അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്നതാണ്.'' സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
Poetic justice is when a Muslim actor from UP gets to play the part of the revered Marathi bigot in a propaganda film.
— Siddharth (@Actor_Siddharth) December 26, 2018
ട്രെയിലര്‍ പുറത്ത് വന്നതോടെ വിവാദങ്ങള്‍ക്കും അത് തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു കലാപ രംഗത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. യുവാവായ താക്കറെ ശിവസേനക്ക് രൂപം നല്‍കുന്നത് മുതലുള്ള രംഗങ്ങള്‍ ട്രെയിലറിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കലാപങ്ങളും ട്രെയിലറിലുണ്ട്. ഇത് വിവാദങ്ങള്‍ക്ക് വഴി വെക്കുകയാണ്.
മുന്‍ പ്രധാന മന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ചിത്രത്തിലെ മൂന്ന് സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതാണ് അടുത്ത വിവാദത്തിന് വഴി വെക്കുന്നത്. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ചിത്രമാണ് താക്കറെയെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.
Unfolding the real story of Balasaheb Thackeray's courage, wisdom & indomitable truth. The tiger who was known for fearing none! #Thackeray trailer out NOW! @rautsanjay61 @AmritaRao @Viacom18Movies #RautersEntertainment @carnivalpicturs @ThackerayFilm https://t.co/IvT9ogXlTS
— Nawazuddin Siddiqui (@Nawazuddin_S) December 26, 2018