‘ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ ആദ്യം കോണ്‍ഗ്രസ് നേതാക്കളെ കാണിക്കണമെന്ന് ആവശ്യം
റിലീസിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ സിനിമ കാണിക്കണമെന്നാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ ആദ്യം കോണ്‍ഗ്രസ് നേതാക്കളെ കാണിക്കണമെന്ന് ആവശ്യം. മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജിത്ത് താംബെയാണ് ആവശ്യം ഉന്നയിച്ചത്. ഇതിനിടെ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമാസ്വാദകര്‍ക്ക് മുന്നിലേക്ക് ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ എത്തിയത്. 2014ല്‍ പുറത്തിറങ്ങിയ സഞ്ജയ് ബാരുവിന്റെ പുസ്തകം ദ ആസിഡന്റെല്‍ പ്രൈം മിനിസ്റ്ററിനെ ആസ്പദമാക്കി വിജയ് ഗുട്ടയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മന്‍മോഹന്‍സിങ് എന്ന പ്രധാനമന്ത്രിയിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ രാഷ്ട്രീയ നീക്കങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നതാണ് സിനിമ.
അനുപം ഖേറാണ് മന്‍മോഹന്‍ സിങായി എത്തുന്നത്. അക്ഷയ് ഖന്ന ബാരുവായും ജര്‍മ്മന്‍ അഭിനേത്രി സൂസന്‍ ബെര്‍നേര്‍ട്ട് സോണിയ ഗാന്ധിയായും അഹാന കുമാര പ്രിയങ്ക ഗാന്ധിയായും അര്‍ജുന്‍ മാതുര്‍ രാഹുല്‍ ഗാന്ധിയായും എത്തുന്നു.
റിലീസിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ സിനിമ കാണിക്കണമെന്നാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജിത്ത് താംബെയാണ് ആവശ്യം ഉന്നയിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് കത്തയച്ചത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം. ജനുവരി 11നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.