‘തുറമുഖ’ത്തിനായി രാജീവ് രവിയും നിവിൻ പോളിയും ഒന്നിക്കുന്നു
നേരത്തേ രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപ്പാടം ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമാണ്.
Update: 2018-12-29 09:36 GMT
നിവിന്‍ പോളിയെ നായകനാക്കി മാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. ‘തുറമുഖം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. നേരത്തേ രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപ്പാടം ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമാണ്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. തുറമുഖത്തിലേക്കായി പുതുമുഖങ്ങളെ നേരത്തെ ക്ഷണിച്ചിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.