'അന്വേഷിപ്പിൻ കണ്ടെത്തും' സെറ്റിൽ 2018ന്‍റെ വിജയാഘോഷം; ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി

'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി

Update: 2023-05-10 16:30 GMT
Editor : ijas | By : Web Desk

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ മേയ് പത്തിന് കോട്ടയത്ത് ആരംഭിക്കും. ചിതീകരണത്തിനിടെ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന 2018ന്‍റെ വിജയാഘോഷം സംഘടിപ്പിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ തോമസിന് യൂണിറ്റ് സ്റ്റേഹാദരം നൽകി. കേക്കു മുറിച്ചായിരുന്നു യൂണിറ്റ് ഒന്നടങ്കം വിജയത്തിന്‍റെ സന്തോഷം പങ്കിട്ടത്.

2018 ലെ മറ്റൊരഭിനേതാവായ സിദ്ദിഖും സെറ്റിലുണ്ടായിരുന്നു. ടോവിനോക്കൊപ്പം പിതാവും ആഘോഷ മുഹൂർത്തത്തിൽ പങ്കുചേര്‍ന്നു. അയ്മനത്തായിരുന്നു ചിത്രീകരണം. ടോവിനോയും സിദ്ദിഖും പങ്കെടുക്കുന്ന രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.

Advertising
Advertising

ടോവിനോയോടൊപ്പം പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, സാദിഖ് ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടോവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്‍റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്. അമ്പതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷെഡ്യൂളാണ് ചിത്രത്തിന് ഇനി വേണ്ടി വരിക. കോട്ടയം,കട്ടപ്പന, തൊടുപുഴ ഭാഗങ്ങളിലായാണ് ചിത്രത്തിന്‍റെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്.

എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം-ദിലീപ് നാഥ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ, പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News