ടൊവിനോയുടെ ‘ഓസ്‌കര്‍’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളര്‍ന്നു വരുന്ന ചലച്ചിത്രകാരന്റെ വേഷമാണ് ടൊവിനോയുടെത്.

Update: 2019-01-02 05:16 GMT

ടൊവിനോ തോമസ് നായകനാകുന്ന ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടുവിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ടൊവിനോയും ഒരു വിദേശവനിതയുമാണ് പോസ്റ്ററിലുള്ളത്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളര്‍ന്നു വരുന്ന ചലച്ചിത്രകാരന്റെ വേഷമാണ് ടൊവിനോയ്ക്കുള്ളത്.

Advertising
Advertising

Unveiling the first look of my new movie #AndTheOscarGoesTo.. directed by Salim Ahamed :)

Posted by Tovino Thomas on Monday, December 31, 2018

അനു സിത്താരയാണ് ചിത്രത്തിലെ നായിക. മാധ്യമ പ്രവർത്തകയുടെ വേഷത്തിലാണ് അനു എത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്. മധു അമ്പാട്ട് ക്യാമറയും, റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു.

ഈ വര്‍ഷവും കൈ നിറയെ ചിത്രങ്ങളാണ് ടൊവിനോയ്ക്ക്. ലൂക്കാ, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ജോ, വൈറസ്, കല്‍ക്കി, ഉയരെ, ലൂസിഫര്‍ തുടങ്ങിയവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങള്‍.

Tags:    

Similar News