‘ആലം നിറഞ്ഞുള്ള റഹ്മാനേ നീയെന്നെ’; ഹൃദയം തൊടുന്ന ഗാനവുമായി നീയും ഞാനും
Update: 2019-01-04 16:46 GMT
വരത്തന് ശേഷം ഷറഫുദ്ദീന് കഥാപാത്രമാകുന്ന ‘നീയും ഞാനും’ സിനിമയിലെ ഇമ്പമേറിയ ഗാനം പുറത്ത് വന്നു. ‘ആലം നിറഞ്ഞുള്ള റഹ്മാനേ’ എന്ന് തുടങ്ങുന്ന ഗാനം ആലാപനം കൊണ്ട് അതി മനോഹരമാണ്. മൃദുല വാരൃരാണ് ഗാനമാലപിച്ചിരിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അസുരവിത്ത്, പുതിയ നിയമം സിനിമ ഒരുക്കിയ എ.കെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
യാകൂബ് എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന് വരുന്നത്. ആഷ്മി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. കോഴിക്കോടും മുംബൈയുമാണ് പ്രധാന ലൊക്കേഷനുകള്‍. കോക്കര്‍ ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരിയില്‍ തിയേറ്ററുകളിലെത്തും.