ശാന്തിയുടെ ചെറുകഥയ്ക്ക് ചലച്ചിത്രാവിഷ്‌കാരവുമായി ബിജിബാല്‍; മകള്‍ ദയ പ്രധാനകഥാപാത്രം

Update: 2019-01-04 14:46 GMT

നര്‍ത്തകിയും സംഗീത സംവിധായകനുമായ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ കഥക്ക് ചലച്ചിത്രഭാഷ്യമൊരുക്കി അഛനും മകളും. ശാന്തിയുടെ സുന്ദരി എന്ന കഥയാണ് ഹൃസ്വചിത്രമായി ബിജിബാല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ശാന്തി തന്റെ ഹൈസ്‌കൂള്‍ പഠനകാലത്ത് എഴുതിയ 'സുന്ദരി' എന്ന ചെറുകഥ അന്ന് മാതൃഭൂമി സംഘടിപ്പിച്ച ചെറുകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കഥയെ ആഖ്യാനപ്പെടുത്തിയിട്ടുള്ള ഹൃസ്വചിത്രത്തിന് മികച്ച അഭിപ്രായമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ‘സുന്ദരി’ യുട്യൂബില്‍ റിലീസ് ചെയ്തത്. ബിജിബാലിന്റെ തന്നെ ബോധി സൈലന്റ് സ്കെയ്പാണ് ചിത്രം യു ട്യൂബില്‍ റിലീസ് ചെയ്തത്.

Advertising
Advertising

Full View

സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ സംഗീതവും എഡിറ്റിംഗും ബിജിബാല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. മകള്‍ ദയ ചിത്രത്തില്‍ പ്രധാനകഥാപാത്രമായി തന്നെ പ്രതൃക്ഷപ്പെടുന്നുണ്ട്. റോസ് ഷെറിന്‍ അന്‍സാരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രയാഗ് മുകുന്ദനാണ് ഛായാഗ്രഹണം.

2017 ഓഗസ്റ്റിലാണ് മസ്തിഷ്‌ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചത്.

Tags:    

Similar News