വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്തു; മമ്മൂട്ടി ചിത്രത്തിനെതിരെ അരുന്ധതി റോയ്

പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്. 

Update: 2019-01-07 06:58 GMT

മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമായി ചിത്രത്തിലെ രംഗത്തില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഇറക്കിയെന്നാണ് അരുന്ധതി റോയിയുടെടെ വിമര്‍ശം. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുന്ധതി ചിത്രത്തിനെതിരെ വിമര്‍ശമുയര്‍ത്തിയത്.

‘ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. പുരോഗമന കേരളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇല്ല. അതിനാല്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണ് ഇവിടുണ്ടായത്’.

Advertising
Advertising

ഇത്തരം കാര്യങ്ങളില്‍ ഒരു സംസ്ഥാനത്തെ മാറ്റം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് അരുന്ധതി പറയുന്നു. ആളുകള്‍ ഇങ്ങിനെയാണ്. കലാകാരന്‍മാരും, സിനിമാനിര്‍മ്മാതാക്കളും, നടന്‍മാരും എഴുത്തുകാരും ഇങ്ങിനെ തന്നെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ കളിയാക്കുന്ന അതേ ദക്ഷിണേന്ത്യക്കാരാണ് അതേ നിറത്തിന്റെ പേരില്‍ ആഫ്രിക്കന്‍ വംശജരെ കളിയാക്കുന്നതെന്നും അരുന്ധതി പറഞ്ഞു.

ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തില്‍ എ.എസ്.പി ഡെറിക് അബ്രാഹാം എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 2018ല്‍ പ്രദര്‍ശന വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.

Tags:    

Similar News