‘പ്രിയപ്പെട്ട ലാലിന് അഭിനന്ദനങ്ങൾ’; പത്മഭൂഷണ്‍ നേട്ടത്തില്‍ ആശംസയുമായി മെഗാ സ്റ്റാര്‍ മമ്മുട്ടി
Update: 2019-01-26 07:32 GMT
നടന്‍ മോഹന്‍ലാലിന്റെ പത്മഭൂഷണ്‍ നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി മെഗാ സ്റ്റാര്‍ മമ്മുട്ടി. ‘പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങൾ’; എന്നാണ് മമ്മുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
മോഹൻലാലുള്‍പ്പെടെ 14 പേര്‍ക്കാണ് ഇന്നലെ പത്മഭൂഷൺ പ്രഖ്യാപിച്ചത്. പ്രേം നസീറിന് ശേഷം മലയാള സിനിമയില്‍ നിന്നും ഒരാള്‍ക്ക് പത്മഭൂഷൺ ലഭിക്കുന്നത് മോഹന്‍ലാലിലൂടെയാണ്. നേരത്തെ ഗായകന്‍ യേശുദാസിന് പത്മഭൂഷണ്‍ ലഭിച്ചിരുന്നു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.