‘ലയണ്‍ കിംഗിന്റെ’ ട്രെയിലറുമായ് ഡിസ്നി

രാജാവിന്റെ മകന്റെ അതിജീവനത്തിന്റെ  കഥയുമായി ‘ലയണ്‍ കിംഗ്’ വീണ്ടും...

Update: 2019-04-13 16:42 GMT

പ്രേക്ഷകരെ ത്രസിപ്പിച്ച ‘ലയണ്‍ കിംഗിന്റെ’ പുതിയ അനിമേഷന്‍ പതിപ്പുമായി ഡിസ്നി. 1994 ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ സിനിമയുടെ പുതിയ പതിപ്പാണിത്. റോജര്‍ അലേഴ്സും റോബ് മിന്‍കോഫും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ചിത്രം ഇന്നും പ്രേക്ഷക പ്രീതി നേടി നിലനില്‍ക്കുമ്പോഴാണ് പുതിയ ചിത്രത്തിന്റെ വരവറിയിച്ച് ട്രെയിലറെത്തിയത്.

Full View

വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്റെ ബാനറില്‍ ജോന്‍ ഫാവ്റ്യൂ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ലയണ്‍ കിംഗ് ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. അനിമേഷന്റെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി എത്തുന്ന ചിത്രം പ്രേക്ഷക പ്രീതി നേടി ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.

Tags:    

Similar News