ജുംബാ ലഹരിയുമായി കമ്മട്ടിപ്പാടം ടീം; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Update: 2019-05-24 15:11 GMT

കമ്മട്ടിപ്പാടം ടീം വീണ്ടുമൊന്നിക്കുന്ന ജുംബാ ലഹരിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ നടന്‍ ദുൽഖർ സൽമാൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഷാലു റഹീം, മണികണ്ഠൻ ആചാരി, വിഷ്ണു രഘു, പ്രവീൺ, പി.ബാലചന്ദ്രൻ തുടങ്ങിയവർ ജുംബാ ലഹരിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .പുതുമുഖ നായിക ഭാനുപ്രിയയെ പരിചയപ്പെടുത്തുന്ന ചിത്രം റെസ്‌റ്റ്‍ലെസ് മങ്കീസിന്‍റെ ബാനറിൽ മഹിയാണ് നിർമ്മിക്കുന്നത്.

Advertising
Advertising

Full View

ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രമണ്യനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അൻവർ അലിയുടെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ.കെ ആണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കും.

Tags:    

Similar News