നടി വിഷ്ണുപ്രിയ വിവാഹിതയായി

ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Update: 2022-05-06 05:33 GMT

യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍

വിനയ് വിജയനാണ് വിഷ്ണു പ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍

വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. 29ന് തിരുവനന്തപുരത്ത് അല്‍

സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്.

കേരളോത്സവം, പെണ്‍പട്ടണം, രാത്രിമഴ, മകരമഞ്ഞ്, ക്രൈംസ്റ്റോറി, ലിസമ്മയുടെ വീട് തുടങ്ങി നിരവധി

Advertising
Advertising

ചിത്രങ്ങളില്‍ വിഷ്ണുപ്രിയ അഭിനയിച്ചിട്ടുണ്ട്. നാങ്ക, പുതുമുഖങ്ങള്‍ തേവൈ എന്നീ തമിഴ് ചിത്രങ്ങളിലും

വേഷമിട്ടിട്ടുണ്ട്. ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍ ആണ് പുതിയ ചിത്രം.

Full View
Tags:    

Similar News