"അഭിമാനം മാത്രം" അച്ഛനേയും സഹോദരനെയും അഭിനന്ദിച്ച് കല്യാണി പ്രിയദർശന്റെ കുറിപ്പ്

പ്രിയദർശന്റെ ചിത്രത്തിലൂടെ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മകനായ സിദ്ധാർത്ഥ് പ്രിയദര്‍ശന്‍

Update: 2021-03-22 12:16 GMT

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ മൂന്നു അവാർഡുകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷൽ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.

പ്രിയദർശന്റെ ചിത്രത്തിലൂടെ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മകനായ സിദ്ധാർത്ഥ് പ്രിയദര്‍ശന്‍. അച്ഛനെയും സഹോദരനെയും അഭിനന്ദിച്ചുകൊണ്ട് നടി കല്യാണി പ്രിയദർശൻ കുറിപ്പ് പങ്കുവെച്ചു. “നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല,” എന്നാണ് കല്യാണി കുറിക്കുന്നത്.

Advertising
Advertising

മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയത് പ്രിയദർശന്റെ മകനായ സിദ്ധാർത്ഥ് പ്രിയദർശനാണ്. സുജിത് സുധാകരനും വി ശശിയുമാണ് മികച്ച കോസ്റ്റ്യം ഡിസൈനിനുള്ള പുരസ്കാരം നേടിയത്.

മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്.

നൂറുകോടിയാണ് ചിത്രത്തിന്റെ മുതൽമുടക്കില്‍ ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലാണ്. സംഗീതം റോണി റാഫേലും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാഹുൽരാജുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകിലും ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News