'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' ഏപ്രിൽ 2ന് തീയേറ്ററുകളിൽ
കുമാർ നന്ദയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്
Update: 2021-03-25 16:00 GMT
എ.ജി.എസ് മൂവി മേക്കേഴ്സിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തും. കുമാർ നന്ദയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് നിർമ്മാണം.
പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണ്ണതകൾ തുടങ്ങി നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്‍റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം കാലിക പ്രസക്തമായ വിഷയങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.