നമുക്ക് ശക്തി പകര്‍ന്ന സര്‍ക്കാരാണിത്, തുടര്‍ഭരണമുണ്ടാകും: സണ്ണി വെയ്ന്‍

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് 90-100നുമിടയിലാണ് താൻ മാർക്ക് നൽകുന്നതെന്ന് പറഞ്ഞ താരം ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതിനെ വളച്ചൊടിക്കരുതെന്നും എടുത്തുപറഞ്ഞു.

Update: 2021-03-26 13:54 GMT

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് ചലച്ചിത്ര താരം സണ്ണിവെയ്ന്‍. കോവിഡിന്‍റെ സമയത്ത് ഈ സര്‍ക്കാര്‍ പകര്‍ന്ന പിന്തുണയായിരിക്കാം തന്നെ കൊണ്ട് ഈ അഭിപ്രായം പറയിപ്പിക്കുന്നതെന്നും സണ്ണി വെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കോവിഡിന്‍റെ സമയത്ത് മാനസികമായി ശക്തി പകര്‍ന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് താന്‍ പറയുന്നതെന്നുമായിരുന്നു സണ്ണി വെയ്ന്‍റെ പ്രതികരണം. 24 ന്യൂസിനോടായിരുന്നു സണ്ണി വെയ്ന്‍റെ അഭിപ്രായ പ്രകടനം.

Advertising
Advertising

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് 90-100നുമിടയിലാണ് താൻ മാർക്ക് നൽകുന്നതെന്ന് പറഞ്ഞ താരം ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വളച്ചൊടിക്കരുതെന്നും എടുത്തുപറഞ്ഞു. എന്തും തുറന്നുപറയുന്ന പിണറായി വിജയന്‍റെ നിലപാടുകള്‍ ഇഷ്ടമാണെന്നും അത് ഉന്മേഷവും പ്രചോദനവും നല്‍കുന്നതാണെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.

'ലോകമെമ്പാടും 2019ല്‍ വലിയ പ്രതിസന്ധികളാണ് ഉണ്ടായത്. കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തും അത് പോലെ തന്നെയായിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നമുക്ക് മാനസികമായി ശക്തി തന്ന സര്‍ക്കാരാണിത്. നമുക്കായി ആരോ ഉണ്ടെന്നും, നമ്മള്‍ ഓരോരുത്തരും ഒറ്റക്കല്ല എന്നുമൊക്കെയുള്ള പ്രതീക്ഷ തന്ന സര്‍ക്കാരാണ് ഇത്. അതായിരിക്കാം എന്നെക്കൊണ്ട് ചിലപ്പോള്‍ ഇങ്ങനെ പറയിപ്പിക്കുന്നത്'.

രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കളോട് രാഷ്ട്രീയം എന്നത് തൊഴിലല്ലെന്നും മറിച്ച് ജനസേവനമാണെന്നും പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News