"ഇതു നിധിയാണ്..."; മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍ 

ഇത്തവണ മഞ്ജുവിന്‍റെ സൗന്ദര്യം മാത്രമല്ല ഫോട്ടോഗ്രാഫറുടെ പ്രാഗത്ഭ്യവും ചര്‍ച്ചാ കേന്ദ്രമാവുകയാണ്. 

Update: 2021-03-28 08:00 GMT

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ പ്രായത്തെ വെല്ലുന്ന ലുക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമാണ്. ഈ ചര്‍ച്ചകള്‍ക്ക് വീണ്ടും മരുന്ന് പകര്‍ന്നിരിക്കുകയാണ് മഞ്ജു. പക്ഷെ, ഇത്തവണ താരത്തിന്‍റെ സൗന്ദര്യം മാത്രമല്ല ഫോട്ടോഗ്രാഫറുടെ പ്രാഗത്ഭ്യവും ചര്‍ച്ചാ കേന്ദ്രമാണ്.

കാരണം, മഞ്ജു പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ മമ്മൂട്ടി തന്നെ. മലയാള സിനിമയിലെ പ്രഗത്ഭനായ ഫോട്ടോഗ്രാഫര്‍ മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങളാണിവയെന്നും ഇത് നിധിയാണെന്നുമാണ് മഞ്ജു ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്.

Advertising
Advertising

ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച 'ദി പ്രീസ്റ്റ്' എന്ന സിനിമ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചത്. പുതിയ ചിത്രമായ ചതുര്‍മുഖത്തിന്‍റെ പ്രസ്സ് മീറ്റിനെത്തിയ മഞ്ജുവിന്‍റെ കിടിലൻ മേക്കോവർ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, നിരവധി താരങ്ങളുടെ ചിത്രങ്ങൾ പകര്‍ത്തിയ മമ്മൂട്ടി ഒരു മികച്ച ഫോട്ടോഗ്രാഫറാണെന്ന് ഇതിനു മുമ്പും തെളിയിച്ചതാണ്. ഫോട്ടോഗ്രഫിയിലുള്ള താല്‍പര്യം താരം പലപ്പോഴായി പങ്കുവച്ചിട്ടുമുണ്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News