അനുഗ്രഹീതൻ ആന്‍റണി തീയറ്ററിലേക്ക്; രണ്ടാം ട്രെയിലർ പുറത്തിറങ്ങി

96 സിനിമയിലൂടെ പ്രശസ്തയായ ഗൗരി കിഷൻ നായികയാകുന്ന ചിത്രം സംവിധാനം ചെയ്തത് പ്രിൻസ് ജോയിയാണ്.

Update: 2021-03-30 15:13 GMT

സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്‍റണിയുടെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. 96 സിനിമയിലൂടെ പ്രശസ്തയായ ഗൗരി കിഷൻ നായികയാകുന്ന ചിത്രം സംവിധാനം ചെയ്തത് പ്രിൻസ് ജോയിയാണ്.

സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലക്ഷ്യ എന്‍റർടെയിന്‍മെന്‍റ്സിന്‍റെ ബാനറിൽ എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. കഥ-ജിഷ്ണു എസ് രമേശ്, അശ്വിൻ പ്രകാശ്, നവീൻ ടി മണിലാലിന്റേതാണ് തിരക്കഥയും സംഭാഷണവും. ചിത്രം ഏപ്രിൽ ഒന്നിന് തീയറ്ററുകളിലെത്തും.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News