എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരു മിസ്റ്ററി കഥ; 'റിപ്‌ടൈഡ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

പത്മരാജന്റെ ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അണിയറപ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത്

Update: 2023-06-16 13:17 GMT

അഫ്രിദിന്റെ സംവിധാനത്തിൽ സ്വലാഹ് റഹ്മാൻ, ഫാരിസ് ഹിന്ദ് എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റിപ്‌ടൈഡ് 'എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പത്മരാജന്റെ ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അണിയറപ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത്. 80 കളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

റൊമാൻസ്, മിസ്റ്ററി, ഡ്രാമ ഗണത്തിൽ ഉൾപെടുത്താവുന്നതാണ് ചിത്രം. അഭിജിത് സുരേഷാണ് സിനിമക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്.

Advertising
Advertising

ചിത്രം നേരത്തെ മീഡിയ വൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ ബെസ്റ്റ് ഫിലിം പുരസ്‌കാരം നേടിയിരുന്നു. സ്റ്റുഡന്റസ് വേൾഡ് ഇമ്പാക്ട് ഫിലിം ഫെസ്റ്റിവലിൽ ജൂറി പരാമർശവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News