'മലയാള സിനിമയില്‍ പുതിയൊരു അനുഭവം'; തല്ലുമാലയെ പ്രശംസിച്ച് സെന്‍സര്‍ ബോര്‍ഡ്

തല്ലുമാല ഓഗസ്റ്റ് 12നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്

Update: 2022-08-02 10:36 GMT
Editor : ijas

മലയാള സിനിമയില്‍ തല്ലുമാല സിനിമ പുതിയ അനുഭവമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertising
Advertising

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ഓഗസ്റ്റ് 12നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ക്ലീന്‍ യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 190 മിനുറ്റാണ് ദൈര്‍ഘ്യം. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വിതരണം-സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്‍റണി, ബിനു പപ്പു, ലുക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Full View

ജിംഷി ഖാലിദ് ആണ് തല്ലുമാലയുടെ ഛായാഗ്രാഹകൻ. കൊറിയോഗ്രാഫർ-ഷോബി പോൾരാജ്, സംഘട്ടനം-സുപ്രിം സുന്ദർ, കലാ സംവിധാനം-ഗോകുൽ ദാസ്, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്, പോസ്റ്റർ -ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ. ആഗസ്റ്റ് 12ന് തല്ലുമാല തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News