ഭീഷണിപ്പെടുത്തി പണം തട്ടൽ; അമലാപോളിന്റെ മുൻസുഹൃത്ത് അറസ്റ്റിൽ

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്‌നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Update: 2022-08-30 15:01 GMT
Editor : Lissy P | By : Web Desk

ചെന്നൈ: ബിസിനസ്സ് ഇടപാടിൽ വഞ്ചിക്കുകയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ നടി അമലാപോളിന്റെ മുൻസുഹൃത്ത് അറസ്റ്റിൽ. ഗായകൻ കൂടിയായ ഭവ്നീന്ദർ സിംഗ് ദത്തിനെയാണ് വില്ലുപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

നടിയും ദത്തും ചേർന്ന് 2018ൽ ഒരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചിരുന്നുവെന്നും അതിനുശേഷം ജില്ലയിലെ ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാർ ചാവടിയിലേക്ക് താമസം മാറിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ വൈകാതെ ഇരുവരും പിരിഞ്ഞു. നടി നിർമ്മാണ കമ്പനിയിൽ വലിയ തുക നിക്ഷേപിക്കുകയും തന്റെ ഏറ്റവും പുതിയ ചിത്രമായ കഡവർ നിർമ്മിക്കുകയും ചെയ്തിരുന്നു.

Advertising
Advertising

അമല പോളിനെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കി വ്യാജരേഖ ചമച്ച് ദത്ത് വഞ്ചിച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ദത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്‌നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഇതോടെ അമല വിവാഹിതയായെന്ന വാർത്തയും പരന്നു. എന്നാൽ ഇത് ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് അമല വ്യക്തമാക്കി.

ചിത്രങ്ങൾ പ്രചരിപ്പിച്ചതോടെ അമല പോൾ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചു. തുടർന്ന് ഭവ്‌നിന്ദർ ഈ ചിത്രങ്ങൾ നീക്കം ചെയ്തു.ആഗസ്റ്റ് 12 ന് ഒടിടി റിലീസ് ആയി എത്തിയ 'കഡാവർ' ആയിരുന്നു അമല പോളിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News