ദാമ്പത്യ ജീവിതത്തില്‍ രണ്ടാമതും തോറ്റുപോയി, എലിസബത്തിനു മനസമാധാനം കൊടുക്കണം; വീഡിയോയുമായി നടന്‍ ബാല

മാധ്യമങ്ങളോട് നന്ദി പറയുന്നു. താങ്ക്യു സോ മച്ച്. രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്

Update: 2022-10-21 07:49 GMT
Editor : Jaisy Thomas | By : Web Desk

കുടുംബജീവിതത്തില്‍ രണ്ടാമതും തോറ്റുപോയെന്ന് നടന്‍ ബാല. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു നടന്‍റെ തുറന്നുപറച്ചില്‍. എലിസബത്ത് തന്നെക്കാളും നല്ല വ്യക്തിയാണെന്നും അവര്‍ക്ക് മനസമാധാനം കൊടുക്കണമെന്നും ബാല ആവശ്യപ്പെട്ടു

''ഫാമിലി ലൈഫില്‍ ഒരു പ്രാവശ്യം തോറ്റുപോകുന്നത് അത്ര പ്രശ്‌നമല്ല, പക്ഷേ രണ്ടു പ്രാവശ്യം തോറ്റാല്‍ നമുക്ക് നമ്മളെക്കുറിച്ച് തന്നെ സംശയം വരും. മാധ്യമങ്ങളോട് നന്ദി പറയുന്നു. താങ്ക്യു സോ മച്ച്. രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്. നിങ്ങള്‍ നിര്‍ബന്ധിച്ചാലും ഞാന്‍ എലിസബത്തിനോട് സംസാരിക്കാന്‍ പോകുന്നില്ല. എന്നെക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം, ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസാധാനം കൊടുക്ക്. അവര്‍ ഒരു സ്ത്രീയാണ്. ഞാന്‍ മാറിക്കോളാം. ഭയങ്കര പെയിന്‍ഫുള്‍ പ്രോസസ് ആണ്. ഇന്നലെ കണ്ടിരുന്നു. എനിക്കു ഞാനുണ്ട്. വളരെ നന്ദിയുണ്ട് കേട്ടോ'' ബാല വിഡിയോയില്‍ പറഞ്ഞു. ഒപ്പം എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും ബാല വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയും ഭാര്യ എലിസബത്തും പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ തിരിച്ചെത്തിയതിനു പിന്നാലെ തനിക്ക് കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് വിഡിയോയിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേര്‍പിരിയല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്‍റെയും വിവാഹം. ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യഭാര്യ. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News