അന്നാണ് അവസാനമായി കണ്ടത്; മോനിഷയുമായുള്ള ഓർമകൾ പങ്കുവെച്ച് മനോജ്.കെ.ജയൻ

മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയാണ് മോനിഷ.

Update: 2021-09-29 13:21 GMT
Editor : Midhun P | By : Web Desk

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അകാലത്തിൽ പിരിഞ്ഞു പോയ മോനിഷ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു മോനിഷ കാറപകടത്തിൽ മരിക്കുന്നത്. 1992 ലാണ് മോനിഷ മലയാള സിനിമയോടും ലോകത്തോടും വിടവാങ്ങുന്നത്. എന്നാൽ 29 വർഷങ്ങൾക്കു ശേഷം തന്റെ സഹപ്രവർത്തകയുടെ കൂടെയുള്ള ചിത്രങ്ങൾ പങ്കിട്ടു ഓർമ പുതുക്കുകയാണ് നടൻ മനോജ്.കെ.ജയൻ. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.


മോനിഷ എന്നും നൊമ്പരപ്പെടുത്തുന്ന ഓർമയാണ്. തന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകയുമായിരുന്നു. 1990ൽ പുറത്തിറങ്ങിയ പെരുന്തച്ചനു ശേഷം സാമാഗനം എന്ന സീരിയലിൽ തങ്ങൾ വീണ്ടും ഒന്നിച്ചു. കുടുംബ സമ്മേതം സിനിമയിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞുവെന്നാണ് മനോജ് കെ ജയൻ ഫേയ്‌സ് ബുക്കിൽ കുറിച്ചത്. ഒപ്പം മോനിഷയുമായുള്ള ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

ആദ്യ ചിത്രമായ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ 16-ാം വയസ്സിൽ മോനിഷ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയാണ് മോനിഷ.ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളത്തിലെ പ്രമുഖ സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ, അജയൻ, കമൽ, സിബി മലയിൽ എന്നിവരുടെ സിനിമകളിൽ മോനിഷ അഭിനയിച്ചിട്ടുണ്ട്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News