'കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏത് ഗണത്തില്‍പ്പെടും?'

സൂപ്പർതാരങ്ങളെ വിമർശിക്കുകയാണ് നടൻ ഷമ്മി തിലകൻ

Update: 2021-07-21 12:22 GMT

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ മഴയത്ത് സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിനിമാ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ പ്രശംസിച്ചിരുന്നു. നടി കങ്കണ റണാവത്ത്, സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി.

ഇപ്പോഴിതാ ഈ വിഷയം പരാമര്‍ശിച്ച് സൂപ്പർതാരങ്ങളെ വിമർശിക്കുകയാണ് നടൻ ഷമ്മി തിലകൻ. സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക എന്നാണ് ഷമ്മി തിലകന്‍റെ ചോദ്യം.

Advertising
Advertising

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..?🤔

Posted by Shammy Thilakan on Tuesday, July 20, 2021

പ്രധാനമന്ത്രിയുടെ ലാളിത്യത്തെ അഭിനന്ദിക്കുന്നുവെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ കുറിച്ചത്. ബോളിവുഡ് താരം കങ്കണ റണാവത്തും പ്രധാനമന്ത്രിയെ പ്രശംസിച്ചു. ആഡംബരമല്ല, സ്വഭാവശുദ്ധിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് കങ്കണ കുറിച്ചത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News