റിയല്‍ ലൈഫിലെ 'സെങ്കിണി'ക്ക് സഹായവുമായി സൂര്യ; 10 ലക്ഷം രൂപ സ്ഥിര നിക്ഷേപം

ജാതി വിവേചനത്തെക്കുറച്ച് ചര്‍ച്ച ചെയ്യുന്ന സിനിമ ഇരുളര്‍ ഗോത്രത്തിലുള്ള ആളുകളിലൂടെയാണ് കഥ പറയുന്നത്

Update: 2021-11-15 15:41 GMT
Editor : Roshin | By : Web Desk

ജയ് ഭീം സിനിമയിലെ ലിജോ മോള്‍ അവതരിപ്പിച്ച സെങ്കിണി എന്ന കഥാപാത്രം സിനിമ കണ്ട ഒരാള്‍ക്കും മറക്കാന്‍ പറ്റുന്നതല്ല. സിനിമയില്‍ വലിയ സഹായങ്ങളാണ് സൂര്യ അവതരിപ്പിച്ച അഡ്വ. ചന്ദ്രു സെങ്കിണിക്ക് നല്‍കിയത്. ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ സെങ്കിണിയായ പാര്‍വതി അമ്മാളിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുര്യ.

ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്. ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertising
Advertising

ജാതി വിവേചനത്തെക്കുറച്ച് ചര്‍ച്ച ചെയ്യുന്ന സിനിമ ഇരുളര്‍ ഗോത്രത്തിലുള്ള ആളുകളിലൂടെയാണ് കഥ പറയുന്നത്. പാർവതി അമ്മാളിന്റെ പേരിൽ സൂര്യ സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിൽ എത്തുമെന്നുമാണ് റിപ്പോർട്ട്. പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്ക് ലഭിക്കും. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരു കോടി രൂപ സൂര്യ നൽകിയിരുന്നു.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം ഈ മാസം ആദ്യം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 90കളിൽ മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കെ.ചന്ദ്രുവും സംഘവും നടത്തിയ നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News