ഒന്ന്..രണ്ട്...അമ്പെയ്യാന്‍ പാടുപെടുന്ന ഝാന്‍സി റാണി; കങ്കണക്ക് ട്രോള്‍ ദസറ

രണ്ടു മൂന്നു തവണ എയ്തിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കങ്കണക്ക് സാധിച്ചില്ല

Update: 2023-10-25 07:01 GMT
കങ്കണ അമ്പെയ്യാനുള്ള തയ്യാറെടുപ്പില്‍

ഡല്‍ഹി: ദസറയോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണദഹനം നടത്തുന്ന ആദ്യ വനിതയായി ബോളിവുഡ് നടി കങ്കണ റണൗട്ട് വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും സോഷ്യല്‍മീഡിയയില്‍ നടിക്ക് ട്രോള്‍ പൂരമായിരുന്നു. മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിലെ പോരാളിയായ താരം ചെങ്കോട്ടയില്‍ അമ്പെയ്യാന്‍ പാടുപെടുകയായിരുന്നു. രണ്ടു മൂന്നു തവണ എയ്തിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കങ്കണക്ക് സാധിച്ചില്ല. ഇതിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Advertising
Advertising

ചുവന്ന പട്ടുസാരിയുടുത്ത് ഹെവി മേക്കപ്പും ജ്വല്ലറിയുമണിഞ്ഞാണ് നടി ചടങ്ങിനെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന, ലവ് കുശ് രാംലീല കമ്മിറ്റി അംഗങ്ങൾ എന്നിവരും രാവണ ദഹനത്തില്‍ പങ്കെടുത്തിരുന്നു. വെള്ളിത്തിരയില്‍ ഝാന്‍സി റാണിയായി തകര്‍ത്ത് അഭിനയിച്ച് അനായാസമായി അമ്പുകള്‍ എയ്ത താരം സ്റ്റേജില്‍ നിന്നും വിയര്‍ക്കുന്നത് മീമുകള്‍ക്കും കാരണമായി. ചിത്രത്തിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ ട്രോള്‍വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് രാവണ ദഹനം നടന്നത്. കങ്കണ റണൗട്ട് തന്നെയാണ് തനിക്ക് സ്വന്തമാവാൻ പോകുന്ന വിശേഷണത്തെക്കുറിച്ച് തന്‍റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി അറിയിച്ചത്. എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം എന്നാണ് വീഡിയോക്കൊപ്പം കങ്കണ കുറിച്ചത്. വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഡൽഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അർജുൻ സിം​ഗ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ പ്രഭാസാണ് രാവണ ദഹനം നടത്തിയത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News