വിവാഹിതയായെന്ന് നടി ലെനയുടെ വെളിപ്പെടുത്തൽ; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്

2024 ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Update: 2024-02-27 12:55 GMT

താൻ വിവാഹിതയായെന്ന് വെളിപ്പെടുത്തി നടി ലെന. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് വരൻ. 2024 ജനുവരി 17ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ ഒദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന സോഷ്യൽ മീഡിയയിൽ കുറിച്ചു.  

‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ. ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.’ലെന കുറിച്ചു.

Advertising
Advertising

ബഹിരാകാശത്തേക്കു പോകുന്ന നാല് പേരിൽ ഒരാളാണ് പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് വിമാനപൈലറ്റാണ്. വിളമ്പിൽ ബാലകൃഷ്ണൻ, കൂളങ്ങാട് പ്രമീള ദമ്പതികളുടെ മകനാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. 1999ലാണ് ഇദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. പാലക്കാട് അകത്തേത്തറ എൻജിനിയറിംഗ് കോളേജ് വിദ്യാർഥിയായിരിക്കേ ദേശീയ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പിന്നീട് യുഎസ് എയർകമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.

ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം ഗഗൻയാത്ര ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകൾ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തി(വി.എസ്.എസ്.സി)ൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News