മുഖംമൂടി ധരിച്ച അക്രമികൾ ആസിഡ് ആക്രമണം നടത്തിയെന്ന് നടി പായൽ ഘോഷ്‌

അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാനായില്ലെന്നും നടി പറഞ്ഞു.

Update: 2021-09-21 12:04 GMT

മുഖംമൂടി ധരിച്ചെത്തിയ സംഘം തന്നെ അക്രമിച്ചെന്ന് നടി പായല്‍ ഘോഷ്. ഇന്നലെ മരുന്ന് വാങ്ങാന്‍ പുറത്തു പോയ തന്നെ ചിലർ അക്രമിക്കുകയും ആസിഡ് ഒഴിക്കാന്‍ ശ്രമം നടത്തിയെന്നുമാണ് നടിയുടെ ആരോപണം.

''മരുന്ന് വാങ്ങി ഞാന്‍ തിരിച്ച് കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ എനിക്ക് നേരെ പാഞ്ഞടുത്തത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. കയ്യില്‍ വടികളുമായി എത്തിയ സംഘത്തിന്റെ കയ്യില്‍ കുപ്പിയുമുണ്ടായിരുന്നു. അത് ആസിഡാണോ എന്ന് ഞാന്‍ സംശയിക്കുന്നു. വടി കൊണ്ട് എന്നെ അടിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാനായി ഇടതു കൈ കൊണ്ട് തടുത്തതോടെ കൈക്ക് പരിക്കേറ്റു. പോലിസില്‍ പരാതി നല്‍കും.'' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പായല്‍ ഘോഷ് പറഞ്ഞു.

Advertising
Advertising



അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാനായില്ലെന്നും നടി പറഞ്ഞു. സിനിമ നിര്‍മാതാവ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് പായല്‍ ഘോഷ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News