നടി ശ്വേത മേനോന് ഗോള്‍ഡന്‍ വിസ

സുന്ദരമായ യു.എ.ഇ രാജ്യം കെട്ടിപ്പടുക്കാൻ സ്വയം സമർപ്പിച്ച ഇന്ത്യക്കാര്‍ക്ക് നേട്ടം സമര്‍പ്പിക്കുന്നതായി ശ്വേത മേനോന്‍

Update: 2022-05-26 13:07 GMT
Editor : ijas

നടി ശ്വേത മേനോന് യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. സുന്ദരമായ യു.എ.ഇ രാജ്യം കെട്ടിപ്പടുക്കാൻ സ്വയം സമർപ്പിച്ച ഇന്ത്യക്കാര്‍ക്ക് നേട്ടം സമര്‍പ്പിക്കുന്നതായി ശ്വേത മേനോന്‍ പറഞ്ഞു. ഇന്ത്യൻ സമൂഹത്തോടുള്ള യു.എ.ഇയുടെ കരുതലും പരിഗണനയും അങ്ങേയറ്റം വിലമതിക്കുന്നതായും താരം പറഞ്ഞു.

1994-ല്‍ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ശ്രദ്ധ നേടിയ ശ്വേത മേനോന്‍ 1991ൽ അനശ്വരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. 2009ലും 2011ലും ശ്വേതയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Advertising
Advertising
Full View

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസയുടെ കാലാവധി. 2019 ജൂണിലാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, നസ്രിയ നസീം, നൈല ഉഷ, ആശാ ശരത്, മീര ജാസ്മിന്‍, മീന, സിദ്ദീഖ്, മിഥുന്‍ രമേശ്, സംവിധായകരായ ലാല്‍ ജോസ്, സലീം അഹമ്മദ്, ഗായിക കെ.എസ് ചിത്ര, നിര്‍മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Actress Shweta Menon gets Golden Visa

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News