'അവരുടെ സംസാരം കേട്ടാൽ താനിതുവരെ അനുഭവിച്ചത് ഒന്നുമല്ലെന്ന് ആ കുട്ടിക്ക് തോന്നിപ്പോകും' ജോസഫൈനെതിരെ നടി സ്വാസിക

ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെന്നും സ്വാസിക

Update: 2021-06-24 14:12 GMT

സ്ത്രീപീഡന പരാതി അറിയിക്കാനുള്ള ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ ചലച്ചിത്ര താരം സ്വാസിക രംഗത്ത്. തന്‍റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് താരം ജോസഫൈന്‍റെ പ്രതികരണത്തിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്.

ഈ വനിതാകമ്മീഷണറെ വിളിക്കുന്ന ഏതൊരു പെണ്ണിനും ആശ്വാസം കിട്ടും,കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും.. സ്വാസിക ഫേസ്ബുക് കുറിപ്പിലൂടെ വിമര്‍ശിച്ചു. പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്. ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക. സ്വാസിക ചോദിച്ചു.

Advertising
Advertising

പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരെന്നും ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെയും സ്ത്രീകൾ പ്രതികരിക്കണമെന്നും താരം ഓര്‍മ്മപ്പെടുത്തി. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

സ്വാസികയുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും,കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും, പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്.Listening is often the only thing needed to help someone. ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ

Full View

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News