'അവൾ യെസ് പറഞ്ഞു'; രഹസ്യ വിവാഹമല്ല, ചിത്രം പങ്കുവെച്ച് സിദ്ധാർഥും അദിതിയും

ഇരുവർക്കും ആശംസകളുമായി നിരവധി പ്രമുഖരും രംഗത്തെത്തി.

Update: 2024-03-28 14:10 GMT

വിവാഹ വാർത്തകൾക്കു പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. വിവാഹനിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ‘അങ്ങനെ അവൾ യെസ് പറഞ്ഞു’ എന്നാണ് സിദ്ധാർഥ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇരുവർക്കും ആശംസകളുമായി നിരവധി പ്രമുഖരും രംഗത്തെത്തി. 

സിദ്ധാർഥും അദിതിയും രഹസ്യമായി വിവാഹിതരായെന്ന വാർത്തകളായിരുന്നു പുറത്തുവന്നത്. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനുപിന്നാലെ ഇരുവരും അടുപ്പത്തിലായിരുന്നു. നടന്‍ സത്യദീപ് മിശ്രയുമായുള്ള വിവാഹബന്ധം 2013ലാണ് അദിതി വേര്‍പെടുത്തിയത്. സത്യദീപ് കഴിഞ്ഞ വര്‍ഷം ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്തയെ വിവാഹം കഴിച്ചിരുന്നു. മേഘ്നയാണ് സിദ്ധാര്‍ഥിന്‍റെ ആദ്യഭാര്യ.

Advertising
Advertising

ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദിതി പ്രജാപതി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്. യേ സാലി സിന്ദഗി, റോക്ക്സറ്റാര്‍, മര്‍ഡര്‍ 3, വസീര്‍, പത്മാവത്, കാട്രു വെളിയിടൈ, ചെക്ക ചിവന്ത വാനം എന്നിവയാണ് മറ്റ് ശ്രദ്ധേയ സിനിമകള്‍. സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്‌സ് പരമ്പര ഹീരമാണ്ടി: ദി ഡയമണ്ട് ബസാറാണ് അദിതിയുടേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയത്. 

2003ലെ ഹിറ്റ് ചിത്രം ബോയ്സിലൂടെയാണ് സിദ്ധാര്‍ഥ് സിനിമയിലെത്തുന്നത്. അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിർമാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലും സിദ്ധാര്‍ഥ് മികവ് തെളിയിച്ചിട്ടുണ്ട്. ആയുധ എഴുത്ത്, ജിഗർതണ്ട, കാവ്യ തലൈവൻ, ശിവപ്പു മഞ്ഞൾ പച്ചൈ, കമ്മാര സംഭവം തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. എസ്.യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ചിത്ത' ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News