ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം 'ഗൂഢാചാരി 2': റീലീസ് 2026 മെയ് 1

സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.

Update: 2025-08-04 15:50 GMT

ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) റിലീസ് തീയതി പുറത്ത്. 2026 മെയ് 1 ന് ചിത്രം ആഗോള റിലീസായെത്തും. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.

ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നത്.

Advertising
Advertising

6 രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിനായി 23 സെറ്റുകളാണ് നിർമ്മിച്ചത്. 150 ദിവസമാണ് ചിത്രീകരണം നീണ്ടു നിന്നത്. വാമിക ഗബ്ബി ആണ് ചിത്രത്തിലെ നായിക. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 മെയ് ഒന്നിന് ബ്രഹ്മാണ്ഡ റിലീസായി ഗൂഢാചാരി 2 എത്തും.

ആദിവി ശേഷിനൊപ്പം ചേർന്ന് സംവിധായകൻ വിനയ് കുമാർ ആണ് ചിത്രം രചിച്ചത്. ഗംഭീര ആക്ഷൻ രംഗങ്ങളും ഡ്രാമയും എഡ്ജ് ഓഫ് ദി സീറ്റ് നിമിഷങ്ങളും നിറഞ്ഞ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സ്പൈ ത്രില്ലർ സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പിആർഒ- ശബരി

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News