ഇടവേളക്ക് ശേഷം നിത്യാ ദാസ് വീണ്ടും സിനിമയില്‍ ; പള്ളിമണി മോഷന്‍ പോസ്റ്റര്‍ പുറത്ത്

ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Update: 2021-12-04 03:15 GMT

പറക്കുംതളിക എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് താരമാണ് നിത്യദാസ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായും സഹനടിയായും നിത്യ നിറഞ്ഞുനിന്നു. വിവാഹത്തിന് ശേഷം സിനിമയോട് ഗുഡ് ബൈ പറഞ്ഞ താരം വീണ്ടും മടങ്ങിയെത്തുകയാണ്. പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ മടങ്ങിവരവ്. നിത്യ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എന്‍റെ പുതിയ സിനിമയ്ക്ക് നിങ്ങളുടെ അനു​ഗ്രഹം വേണം എന്ന അടിക്കുറിപ്പിലാണ് നിത്യാ ദാസ് പോസ്റ്റർ പുറത്തുവിട്ടത്. പ്രായമായ ഒരു കന്യാസ്ത്രീയയെ ആണ് പോസ്റ്ററിൽ കാണുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. നടി മന്യയും ആശംസകളുമായി എത്തിയിട്ടുണ്ട്.

Advertising
Advertising

അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോ ഹൊറര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ താരത്തിന്‍റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനിയൻ ചിത്രശ്രാലയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ആര്‍ട് ഡയറക്ടര്‍. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News