ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു വേണ്ടത് മദ്യമല്ല, പകരം ഇവയൊക്കെയാണ്: ഐഷ സുല്‍ത്താന

ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ

Update: 2023-08-08 04:41 GMT
Editor : Jaisy Thomas | By : Web Desk

ഐഷ സുല്‍ത്താന

Advertising

ലക്ഷദ്വീപ്: ലക്ഷദ്വീപിൽ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയതില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്‍റെ കാരണം എന്താണെന്ന് ഐഷ ചോദിച്ചു. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണെന്നും ഐഷയുടെ കുറിപ്പില്‍ പറയുന്നു.

മുപ്പതു ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കലക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജ മദ്യവിൽപനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്. മദ്യ നിരോധനമുള്ള സ്ഥലമാണ് ലക്ഷദ്വീപ്.

ഐഷയുടെ കുറിപ്പ്

ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ. ലക്ഷദ്വീപിലേക്ക് മദ്യം "ആവശ്യമില്ല" എന്ന്‌ തന്നെയാണ് ജനങ്ങ ളുടെ അഭിപ്രായം, മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് "ഗുജറാത്ത്" അല്ലെ അതേ പോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് "ലക്ഷദ്വീപ്". ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്‍റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്‍റെ വികസനം?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്... നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്കൂളുകളിലേക്ക് ടീച്ചർമ്മാരെയുമാണ്, മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറന്‍റുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാർക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാന്‍റുകളുമാണ്, ജനങ്ങൾക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടികൊണ്ടിരിക്കുന്ന കപ്പലുകൾക്ക് എഞ്ചിൻ ഓഫ്‌ ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്, ഇക്കണക്കിന്‌ പോയാൽ 20 വർഷം ഓടേണ്ട കപ്പൽ 10 വർഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലേ? കൊണ്ടുവരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്... ഇതൊക്കെയാണ് ഞങ്ങൾ ജനങ്ങളുടെ ആവശ്യം...ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News