രണ്‍ബീര്‍-ആലിയ വിവാഹം ഏപ്രിലില്‍? വിവാഹവേദി രാജസ്ഥാനിലെന്ന് റിപ്പോര്‍ട്ട്

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

Update: 2022-02-07 07:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

മറ്റൊരു താരവിവാഹത്തിനു കൂടി ബോളിവുഡ് വേദിയാകുന്നു. ബി ടൌണിലെ തിളങ്ങുന്ന താരങ്ങളായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം ഈ വര്‍ഷം ഏപ്രിലില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആലിയ-രണ്‍ബീര്‍ വിവാഹത്തെക്കുറിച്ചു കുറച്ചു നാളായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. 2021 ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രാജസ്ഥാനിലെ രൺതംബോറിലായിരിക്കും വിവാഹം നടക്കുക. കാരണം ഏറ്റവും കൂടുതല്‍ അവധിക്കാലം ചെലവഴിച്ചതും ഇരുവരുടെയും ഏറ്റവും പ്രിയപ്പെട്ട സ്ഥലവുമായതുകൊണ്ടുമാണ് രണ്‍തംബോര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഈയിടെ കത്രീന കപൂറിന്‍റെയും വിക്കി കൌശലിന്‍റെയും വിവാഹം നടന്നതും സവായ് മധോപൂരിലെ സിക്‌സ് സെൻസസ് റിസോർട്ട് ഫോർട്ട് ബർവാരയിലായിരുന്നു.

രണ്‍ബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും കല്യാണം വൈകിപ്പിക്കുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. വിവാഹത്തിനു മുന്‍പ് ചിത്രം റിലീസ് ചെയ്യണമെന്നാണ് ഇരുവരുടെയും ആഗ്രഹം. സെപ്തംബറിലാണ് ബ്രഹ്മാസ്ത്രയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആലിയയും രണ്‍ബീറും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. അയാന്‍ മുഖര്‍ജിയാണ് സംവിധാനം. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, ഡിംപിൾ കപാഡിയ, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗംഗുഭായ് കത്തിയവാഡിയാണ് ആലിയയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News