നടി ഹന്‍സിക വിവാഹിതയായി

ഫോര്‍ട്ടില്‍ നടന്ന സ്വപ്നസമാനമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

Update: 2022-12-05 07:29 GMT

ജയ്പൂര്‍: തെന്നിന്ത്യന്‍ നടി ഹന്‍സിക മോത്‍വാനിയും സുഹൃത്ത് സൊഹേല്‍ ഖതൂരിയയും വിവാഹിതരായി. ഞായറാഴ്ച ജയ്പൂരിലെ മൊണ്ടോട്ട ഫോര്‍ട്ടില്‍ വച്ചായിരുന്നു കല്യാണം. ഫോര്‍ട്ടില്‍ നടന്ന സ്വപ്നസമാനമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Full View

സ്വര്‍ണ എംബ്രോയിഡറി ചെയ്ത ചുവന്ന ലെഹങ്കയായിരുന്നു വധുവിന്‍റെ വേഷം. ഐവറി നിറത്തിലുള്ള ഷെര്‍വാണി ധരിച്ചാണ് വരനെത്തിയത്. ഡിസംബര്‍ 2നാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്പരാഗത രീതിയിലായിരുന്നു വിവാഹം. മെഹന്ദി ചടങ്ങുകളുടെയും പ്രീ വെഡ്ഡിംഗ് ഷൂട്ടിന്‍റെയും ചിത്രങ്ങള്‍ ഹന്‍സിക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. മുംബൈക്കാരനായ സൊഹേലും ഹന്‍സികയും രണ്ടു വര്‍ഷമായി ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തി വരികയായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.

Advertising
Advertising

Full View

മുംബൈ സ്വദേശിയായ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്‍റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹന്‍സികയുടെ 50-ാമത്തെ ചിത്രമായ മഹാ ഈ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്. റൗഡി ബേബിയാണ് ഹന്‍സികയുടെ പുതിയ ചിത്രം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News