'സിനിമ റിലീസാവണ ദിവസം നമുക്ക് നോക്കാം'; തികഞ്ഞ ആത്മവിശ്വാസത്തോടെ അൽഫോൻസ് പുത്രൻ

ഗോൾഡിന്‍റെ ടീസർ റെക്കോഡ് സ്വന്തമാക്കിയത് പെയ്ഡ് വ്യൂസ് മുഖേനയാണോ എന്ന ചോദ്യത്തിനാണ് അൽഫോൻസിന്‍റെ മറുപടി

Update: 2022-03-24 03:28 GMT

പൃഥ്വിരാജിനെയും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെയും മുഖ്യകഥാപാത്രങ്ങളാക്കി ഗോള്‍ഡ് എന്ന ചിത്രവുമായി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ വീണ്ടുമെത്തുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ വന്‍ തോതില്‍ ജനശ്രദ്ധ നേടിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്ന ടീസര്‍ എന്ന റെക്കോര്‍ഡും ഗോള്‍ഡ് സ്വന്തമാക്കി. ഈ വിവരം അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് പെയ്ഡ് വ്യൂസ് ആണോയെന്ന കമന്‍റുകളും ഇതിനു പിന്നാലെ വന്നു. എന്നാല്‍, തികഞ്ഞ ആത്മവിശ്വാസത്തോടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍. 

Advertising
Advertising

"ചേട്ടാ, ഇത് പെയ്ഡ്‌‌/ ബോട്ട് വ്യൂസ് ആണെന്നാണ് എല്ലാവരും പറയുന്നത്...സത്യമാണോ?" എന്നായിരുന്നു അല്‍ഫോന്‍സിന്‍റെ പോസ്റ്റിന് താഴെ വന്ന കമന്‍റ്.  "സിനിമ റിലീസ് ആവണ ദിവസം നമുക്ക് നോക്കാം ബോട്ട്/പെയ്ഡ് വ്യൂസ് ആണോ എന്ന് ബ്രോ. തിയേറ്ററില്‍ സത്യം അറിയാലോ. ഞാനും റിലീസിനായി കാത്തിരിക്കുകയാണ്," എന്നാണ് അല്‍ഫോന്‍സ് ഇതിന് നല്‍കിയ മറുപടി.


പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് 'ഗോള്‍ഡ്' നിര്‍മിക്കുന്നത്. അഞ്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ക്ക് പുറമെ ജസ്റ്റിന്‍ ജോണ്‍, ഷിയാസ്, മുഹമ്മദ് ഫായിസ് എന്നിവരുടെ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയിരുന്നു. അതേസമയം, സിനിമയുടെ കഥ സംബന്ധിച്ച യാതൊരു സൂചനയും നല്‍കിയിട്ടില്ല.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News