മദ്യക്കുപ്പികള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു; ജോണി ഡെപ്പിനെതിരെ മുന്‍ഭാര്യ

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഡെപ്പ് മദ്യക്കുപ്പി പൊട്ടിച്ച് ചില്ലുകൊണ്ട് തന്‍റെ മുഖം കീറിമുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹേഡ് മൊഴി നല്‍‌കി

Update: 2022-05-06 06:10 GMT
Editor : Jaisy Thomas | By : Web Desk

ഹോളിവുഡ് നടന്‍ ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡുമായും തമ്മിലുള്ള കേസുമായി ബന്ധുപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ജോണി ഡെപ്പുമായുള്ള ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ആംബര്‍ ഈയിടെ തുറന്നുപറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഡെപ്പ് മദ്യക്കുപ്പി പൊട്ടിച്ച് ചില്ലുകൊണ്ട് തന്‍റെ മുഖം കീറിമുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹേഡ് മൊഴി നല്‍‌കി. കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിച്ചതായും മൊഴിയില്‍ പറയുന്നു.

2015 മാര്‍ച്ചില്‍ നടന്ന സംഭവത്തെക്കുറിച്ചും മൊഴിയെടുക്കലിന്‍റെ രണ്ടാം ദിവസത്തില്‍ അവര്‍ പറഞ്ഞു. പൈറേറ്റ്സ് സിരീസിന്‍റെ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന സമയത്താണ് അതു സംഭവിച്ചത്. ദേഷ്യം വന്നപ്പോള്‍ ഡെപ്പിന്‍റെ മദ്യപാനത്തെക്കുറിച്ച് ചോദിച്ചാണ് അയാളെ ചൊടിപ്പിച്ചത്. ഡെപ്പിന്‍റെ മുന്നില്‍ നിന്നും മദ്യക്കുപ്പി മാറ്റിവയ്ക്കാന്‍ ശ്രമിച്ചതാണ് വഴക്കിന് കാരണമായത്. ഹേഡ് ബോട്ടിലെടുത്ത് തറയില്‍ അടിച്ചത് ഡെപ്പിനെ പ്രകോപിതനാക്കി. പൊട്ടിയ കുപ്പിയെടുത്ത് ഡെപ്പ് ഹേഡിനു നേരെ പാഞ്ഞടുക്കുകയും മുഖം കീറിമുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്‍റെ ജീവിതം നശിപ്പിച്ചുവെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

Advertising
Advertising

ഡെപ്പ് തന്നെ കുപ്പികൾ കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ആംബർ വെളിപ്പെടുത്തി. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചശേഷം ഡെപ്പ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. 2013ല്‍ താന്‍ ദൂരയാത്രക്ക് പോയപ്പോള്‍ ഡെപ്പ് മറ്റൊരു സ്ത്രീയെ വീട്ടിലേക്ക് ക്ഷണിച്ചതായും ഹേഡ് കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്നുകള്‍ കിട്ടാതായപ്പോള്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി ശരീരത്തിനുള്ളില്‍ കൊക്കെയ്‍ന്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്നു തെരഞ്ഞുവെന്നും ഹേഡ് വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥയാണ് ജോണി ഡെപ്പ് പറഞ്ഞത്. വോഡ്കയുടെ ബോട്ടില്‍ ഉപയോഗിച്ച് ഹേഡ് തന്നെ ആക്രമിച്ചുവെന്നും കുപ്പിയുടെ അഗ്രം കൊണ്ട് വിരല്‍ മുറിച്ചുവെന്നുമായിരുന്നു ഡെപ്പിന്‍റെ ആരോപണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News