'ആർ.ആർ.ആർ'ന് അഭിനന്ദനങ്ങളുമായി ഓസ്കാർ ജേതാവ് ജെസീക്ക ചാസ്റ്റെയ്നും

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍. ആർ

Update: 2023-01-08 03:28 GMT

ലോകമാകെയുള്ള സിനിമാ ആരാധകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ആർ.ആർ.ആർ . രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ചിത്രം ഗോൾഡൻ ഗ്ലോബ് നോമിനേഷനിൽ അടക്കം സ്ഥാനം പിടിച്ചിരുന്നു. നിരവധി ഹോളുവുഡ് സിനിമാ പ്രവർത്തകരടക്കം രാജമൗലിയെയും ആർ.ആർ.ആറിനെയും അഭിനന്ദിച്ചിരുന്നു . ഓസ്കാർ ജേതാവായ ജെസീക്ക ചാസ്റ്റെയ്നും ചിത്രത്തെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ്. ആഘോഷത്തിന്‍റെ പ്രതീതിയാണ് സിനിമ സ്യഷ്ചിക്കുന്നതെന്നാണ് ജെസീക്ക തന്‍റെ ട്വിറ്ററിൽ കുറിച്ചത്. ജാക്സൺ ലാൻസിങും, റോബർട്ട് ഗാർഗിലുമടക്കമുള്ളവർ ചിത്രത്തെ പ്രശംസിച്ച് നേരത്തെ രംഗത്തു വന്നിരുന്നു.

Advertising
Advertising

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍(രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News