ബ്രഷ്...ഒരു തേപ്പ് കഥയുമായി പെപ്പെ

ബ്രഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു തേപ്പ് കഥ എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്

Update: 2021-10-02 06:28 GMT

അങ്കമാലി ഡയറിസീലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് ആന്‍റണി വര്‍ഗീസ്. തുടര്‍ന്ന് പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു. അജഗജാന്തരമാണ് താരത്തിന്‍റെതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഇപ്പോള്‍ ആന്‍റണി കഥയെഴുതുന്ന ചിത്രത്തിന്‍റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബ്രഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു തേപ്പ് കഥ എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആൽബി പോൾ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് പുറത്തിറക്കുന്നത്. ആന്‍റണി തന്നെയാണ് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

Advertising
Advertising

''ബ്രഷ്.... ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നു ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന്‍റെ ആദ്യ പോസ്റ്റർ ആണ്. കൊറോണയൊക്കെ ഒന്ന് കുറഞ്ഞു ചുമ്മാ ഇരിക്കുന്ന സമയത്ത് എന്തേലും ചെയ്യാൻ പ്ലാൻ ചെയ്തപ്പോൾ നമ്മൾക്ക് അധികം ആളുകളെവച്ചു ഒന്നും ചെയ്യാൻ പറ്റാത്ത അവസരത്തിൽ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ മാത്രം ഉൾക്കൊള്ളിച്ചു ചെയ്‌തതാണ്... എല്ലാവരുടേം പ്രാർത്ഥന വേണം'' ആന്‍റണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ജിസ് ജോയിയുമായി ഒന്നിക്കുന്ന പേരിടാത്ത ചിത്രം, മേരി ജാന്‍, ദേവ് ഫകീര്‍, ആരവം എന്നിവയാണ് ആന്‍റണിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News